ശ്രീകൃഷ്ണപുരത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് പ്രവർത്തകന് സൂര്യാഘാതം

google news
heat

പാലക്കാട്: ശ്രീകൃഷ്ണപുരത്ത്  തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺ​ഗ്രസ് പ്രവർത്തകന് സൂര്യാഘാതമേറ്റു. വലമ്പിലിമംഗലം ഇളവുങ്കൽ വീട്ടിൽ തോമസ് അബ്രഹാമിനാണ്(55) സൂര്യാഘാതമേറ്റത്. വലമ്പിലിമംഗലം മുപ്പാതാം നമ്പർ ബൂത്തിൽ വ്യാഴാഴ്ച വീടുകയറിയുളള പ്രചാരണത്തിനിടെയാണ്‌ അബ്രഹാമിന്  സൂര്യാഘാതമേറ്റത്.മുതുകിലും നെഞ്ചിലുമാണ് സൂര്യാഘാതമേറ്റത്. തുടർന്ന് വ്യാഴാഴ്ചതന്നെ ഇദ്ദേഹം ചികിത്സ തേടിയിരുന്നു.

Tags