കേരളത്തിൽ കോൺഗ്രസ് 20ൽ 20 സീറ്റും നേടും; രമേശ് ചെന്നിത്തല

chennithala

ആലപ്പുഴ: എക്‌സിറ്റ് പോൾ ഫലങ്ങളിൽ വിശ്വാസമില്ലെന്നും ഇൻഡ്യ മുന്നണി വിജയിക്കുമെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞതുപോലെ 295 സീറ്റ് നേടും. കേരളത്തിൽ 20ൽ 20 സീറ്റും നേടും. അതിനുള്ള എല്ലാ സാഹചര്യവും ഉണ്ട്. ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കില്ലെന്നും ചെന്നിത്തല പ്രതികരിച്ചു.

എക്‌സിറ്റ് പോളിൽ വിശ്വാസമില്ലെന്ന് ഡീൻ കുര്യാക്കോട് എംപിയും പ്രതികരിച്ചു. ഇൻഡ്യ സഖ്യം തന്നെ അധികാരത്തിൽ വരും. 2004ൽ എക്‌സിറ്റ് പോൾ പ്രവചനങ്ങളെ മറികടന്നാണ് കോൺഗ്രസ് അധികാരത്തിൽ വന്നത്. ഇടുക്കിയിൽ യുഡിഎഫ് വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.

ഇന്നലെ പുറത്തുവന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോളുകൾ ഇൻഡ്യ മുന്നണിക്ക് നിരാശയാണ് നൽകുന്നത്. മോദിക്ക് മൂന്നാമൂഴം പ്രവചിക്കുന്നതാണ് പുറത്തുവന്ന എക്സിറ്റ് പോളുകൾ. 400 സീറ്റ് അവകാശപ്പെടുന്ന എൻഡിഎക്ക് 358 സീറ്റിൽ വരെ വിജയം എൻഡിടിവി പോൾ ഓഫ് പോൾസ് എക്സിറ്റ് പോൾ പ്രവചിക്കുന്നു. പ്രതിപക്ഷ സഖ്യമായ ഇൻഡ്യ മുന്നണിക്ക് 148 സീറ്റുകളും മറ്റു കക്ഷികൾക്ക് 37 സീറ്റുകൾ വരെയും പോൾ ഓഫ് പോൾസ് പ്രവചിക്കുന്നുണ്ട്.

എൻഡിടിവിയെ കൂടാതെ മറ്റു ആറ് എക്സിറ്റ് പോളുകളും എൻഡിഎയ്ക്ക് മുൻതൂക്കം പ്രവചിക്കുന്നതാണ്. റിപ്പബ്ലിക് ഭാരത്-പിമാർക്ക് (359), ഇൻഡ്യാ ന്യൂസ്-ഡി-ഡൈനാമിക്സ് (371), റിപ്പബ്ലിക് ഭാരത്-മാറ്റ്റസ് (353368), ഡൈനിക് ഭാസ്‌കർ (281350), ന്യൂസ് നാഷൺ (342378), ജൻ കി ബാത് (362392) എന്നിങ്ങനെയാണ് പ്രവചനം.

2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ 353 സീറ്റുകളാണ് എൻഡിഎ നേടിയത്. അതേസമയം ഫലം വരുമ്പോൾ തങ്ങൾ വിജയിക്കുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ഇൻഡ്യാ മുന്നണി. ഉത്തർപ്രദേശ്-40, രാജസ്ഥാൻ-7, മഹാരാഷ്ട്ര-24, ബീഹാർ-22, തമിഴ്നാട്-39, കേരളം-20, ബംഗാൾ 24 (തൃണമൂൽ കോൺഗ്രസ് സീറ്റ് അടക്കം), പഞ്ചാബ്-14, ചണ്ഡീഗഢ്-5, ജാർഖണ്ഡ്-10, മധ്യപ്രദേശ്-7, ഹരിയാന-7, കർണ്ണാടക-15-16 വരെ സീറ്റ് എന്നിങ്ങനെയാണ് ഇൻഡ്യാ മുന്നണി കണക്ക് കൂട്ടൽ.
 

Tags