ബിജെപിക്ക് സര്‍ക്കാറുണ്ടാക്കാനുള്ള ഫിക്‌സഡ് ഡെപ്പോസിറ്റാണ് കോണ്‍ഗ്രസ് എംപിമാർ : മന്ത്രി പി രാജീവ്

google news
Minister P Rajeev

തിരുവനന്തപുരം: ബിജെപിക്ക് സര്‍ക്കാറുണ്ടാക്കാനുള്ള ഫിക്‌സഡ് ഡെപ്പോസിറ്റാണ് കോണ്‍ഗ്രസ് എംപിമാരെന്ന് മന്ത്രി പി രാജീവ്.

തുടര്‍ച്ചയായി കോണ്‍ഗ്രസില്‍ നിന്നുള്ള പല നേതാക്കളും എംപിമാരും ബിജെപിയിലേക്ക് കൂറുമാറുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. ഒരേ സമയം എസ്ഡിപിഐയും ബിജെപിയും ആയി കൂട്ടുകെട്ടുണ്ടാക്കുന്നവരാണ് കോണ്‍ഗ്രസ്. അത് മത ന്യൂനപക്ഷങ്ങള്‍ തിരിച്ചറിയുന്നുണ്ട്. കേരളത്തിലേക്ക് ഇനിയും നിക്ഷേപങ്ങള്‍ ക്ഷണിക്കും. കേരളത്തിലെ അനുകൂല സാഹചര്യങ്ങള്‍ പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

അതെസമയം, എസ്.ഡി.പി.ഐയുമായി യു.ഡി.എഫിന് ഒരു ധാരണയുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. അവരുമായി സംസാരിച്ചിട്ടില്ല. പിന്തുണയും ആവശ്യപ്പെട്ടിട്ടില്ല. തീവ്രവാദ സ്വഭാവമുള്ള ഒരു സംഘടനയുമായും യു.ഡി.എഫ് ചര്‍ച്ച നടത്തില്ലെന്നും വി.ഡി സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Tags