‘പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹചടങ്ങില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കളെ ന്യായീകരിക്കില്ല’ ; രാജ്‌മോഹന്‍ ഉണ്ണിത്താന്‍

google news
rajmohan unnithan

കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹചടങ്ങില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കളെ ന്യായീകരിക്കാനില്ലെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. '

വിവാഹ സത്കാരത്തില്‍ രക്തസാക്ഷികളെ മറന്ന് ഏതൊക്കെ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തിട്ടുണ്ടോ അവരെത്രെ ഉന്നതന്മാരായാലും അവരെ ന്യായീകരിക്കാനോ അതിനെ നീതീകരിക്കാനോ കോണ്‍ഗ്രസിനെയും രക്തസാക്ഷികളെയും സ്‌നേഹിക്കുന്നവര്‍ക്ക് സാധ്യമല്ലെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

സിപിഐഎം നേതാവിന്റെ സല്‍ക്കാരം സ്വീകരിച്ചവരുടെ കുടുംബത്തിലാണ് ഈ അരും കൊല നടന്നതെങ്കില്‍ കൊലയാളികളുടെ കുടുംബത്തിലെ ഏതെങ്കിലും ഒരു ചടങ്ങില്‍ ഒരു കോണ്‍ഗ്രസ് നേതാവ് പങ്കെടുത്തിരുന്നുവെങ്കില്‍ എന്താകുമായിരുന്നു ഇവരുടെ പ്രതികരണം?- രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അക്ഷന്തവ്യമായ അപരാധമാണ് അവര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയോടും രക്തസാക്ഷി കുടുംബങ്ങളോടും ചെയ്തിട്ടുള്ളത്. ഇത് ക്ഷമിക്കാന്‍ ആവുന്ന ഒന്നല്ല. അവര്‍ തീര്‍ച്ചയായും പാര്‍ട്ടി നടപടികള്‍ അര്‍ഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags