കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; കെ. കരുണാകരന്റെ വിശ്വസ്തൻ ബിജെപിയില്‍ ചേർന്നു

google news
maheswaran nair

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ കൂറ് മാറി നേതാക്കൾ. കോണ്‍ഗ്രസിന്റെ മറ്റൊരു നേതാവ് കൂടി ബിജെപിയില്‍ ചേര്‍ന്നു. കെ. കരുണാകരന്റെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന മഹേശ്വരന്‍ നായരാണ് ബിജെപിയില്‍ ചേര്‍ന്നത്. കേന്ദ്ര മന്ത്രിയും തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ഥിയുമായ രാജീവ് ചന്ദ്രശേഖര്‍ മഹേശ്വരന്‍ നായരെ ഷാളണിയിച്ച് ബിജെപിയിലേക്ക് സ്വീകരിച്ചു.

കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാലിന് പിന്നാലെയാണ് മഹേശ്വരന്‍ നായരുടെ കൂടുമാറ്റം. തിരുവനന്തപുരം നഗരസഭ മുന്‍ പ്രതിപക്ഷ നേതാവും കെപിസിസി എക്‌സിക്യൂട്ടീവ് അംഗമായിരുന്നു മഹേശ്വരന്‍ നായര്‍.