മരിച്ചയാളുടെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ തട്ടിയെടുതെന്ന് യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ സെക്രട്ടറിക്കെതിരെ പരാതി
Mar 30, 2024, 11:00 IST


മലപ്പുറം: മരിച്ചയാളുടെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ തട്ടിഎടുത്തെന്ന് യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ സെക്രട്ടറിക്കെതിരെ പരാതി.
യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ സെക്രട്ടറിയും വാര്‍ഡ് മെമ്പറുമായ ഹകീം പെരുമുക്കിനെതിരെയാണ് പരാതി . മലപ്പുറം ആലങ്കോട് സ്വദേശി പെരിഞ്ചിരിയില്‍ അബ്ദുള്ളയുടെ പെന്‍ഷന്‍ ആണ് തട്ടിയത്. അബ്ദുള്ള മരിച്ചത് 2019 ഡിസംബര്‍ 17 ന്.
2020 സെപ്റ്റംബര്‍ മാസം വരെ പെന്‍ഷന്‍ കൈപ്പറ്റിയതായിട്ടുള്ള വിവരാവകാശ രേഖ പുറത്തു വന്നു. 2019 ഒക്ടോബര്‍ മുതല്‍ പെന്‍ഷന് വീട്ടില്‍ ലഭിച്ചിട്ടില്ലെന്ന് മരിച്ച അബ്ദുള്ളയുടെ കുടുംബം വ്യക്തമാക്കി. നടപടി ആവശ്യപ്പെട്ടു കുടുബം പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കി.