ഫ്‌ളക്‌സിൽ വിഗ്രഹത്തിന്റെ ചിത്രവും; വി മുരളീധരനെതിരെ തെരെഞ്ഞെടുപ്പ് കമ്മീഷന് പരാതി

google news
murali flex

ആറ്റിങ്ങലിലെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ വി മുരളീധരനെതിരെ തെരെഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി എൽഡിഎഫ്. വി മുരളീധരൻ ഫ്‌ളക്‌സിൽ മത ചിഹ്നം ഉപയോഗിച്ചതിനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്  പരാതി നൽകിയത്. പ്രധാനമന്ത്രിയുടെയും സ്ഥാനാർത്ഥിയുടെയും ചിത്രത്തിനൊപ്പമാണ് മത ചിഹ്നം ഉൾപ്പെടുത്തിയത്. 

വർക്കലയിലാണ് വിഗ്രഹത്തിന്റെ ചിത്രം ഉപയോഗിച്ചുള്ള ഫ്‌ളക്‌സുകൾ വെച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും സ്ഥാനാർഥിയുടെയും ചിത്രത്തോടൊപ്പം വിഗ്രഹത്തിന്റെ ചിത്രവും ഉപയോഗിക്കുകയായിരുന്നു. വിവാദമായതിന് പിന്നാലെ ഫ്ലക്സുകൾ നീക്കം ചെയ്തിരുന്നു.