എസ്എച്ച്ഒ അസഭ്യം പറഞ്ഞുവെന്ന പരാതി ; അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

google news
police

എസ്എച്ച്ഒ അസഭ്യം പറഞ്ഞുവെന്ന പരാതിയിന്മേലുള്ള അന്വേഷണ റിപ്പോര്‍ട്ട് സൗത്ത് എസിപി ജില്ലാ പൊലീസ് മേധാവിക്ക് സമര്‍പ്പിച്ചു. ഹാര്‍ബര്‍ പൊലീസ് സ്റ്റേഷനിലെ പരേഡിനിടെയാണ് എസ്എച്ച്ഒ അസഭ്യം പറഞ്ഞത്. സംഭവത്തെക്കുറിച്ച് നേരത്തേ സ്‌പെഷ്യല്‍ ബ്രാഞ്ചും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചത്തെ പരേഡിനിടെ വനിതാ പൊലീസുകാര്‍ ഉള്‍പ്പെടെയുള്ളവരുടെ മുന്നില്‍ വെച്ചായിരുന്നു എസ്എച്ച്ഒ അസഭ്യം പറഞ്ഞത്.
സമൂഹ മാധ്യമങ്ങളിലടക്കം ഇത് വാര്‍ത്തയായതിനെത്തുടര്‍ന്നാണ് സൗത്ത് എസിപിപി രാജ്കുമാര്‍ വകുപ്പുതല അന്വേഷണം നടത്തിയത്. സിവില്‍കേസില്‍ അനാവശ്യമായി ഇടപെട്ടുവെന്ന പരാതിയും എസ്എച്ച്ഒയ്‌ക്കെതിരെ നേരത്തേ ഉയര്‍ന്നിട്ടുണ്ട്. ഇതേക്കുറിച്ചുള്ള പരാതി മുഖ്യമന്ത്രിക്കാണ് ലഭിച്ചത്. ഇതിലെ അന്വേഷണ റിപ്പോര്‍ട്ടിനു പിന്നാലെയാണ് അസഭ്യം പറഞ്ഞതിന്റെ പേരിലുള്ള റിപ്പോര്‍ട്ട് ഉന്നതാധികാരികള്‍ക്ക് മുന്നിലെത്തിയത്.

Tags