വിദ്യാർത്ഥിയുടെ നെഞ്ചത്ത് സ്വകാര്യ ബസ് കണ്ടക്ടർ കടിച്ചതായി പരാതി; ക്രൂരത മോശം പെരുമാറ്റത്തെ ചോദ്യം ചെയ്തതിന്

google news
private bus

കാക്കനാട്:  പത്താക്ലാസുകാരനെ ബസ് കണ്ടക്ടര്‍ മര്‍ദിക്കുകയും കടിച്ച് പരിക്കേല്‍പിക്കുകയും ചെയ്തതായി പരാതി.  വ്യാഴാഴ്ച വൈകീട്ടോടെയാണ് സംഭവംകങ്ങരപ്പടിയില്‍ താമസിക്കുന്ന വിദ്യാര്‍ഥിയെയാണ്  മോശമായി പെരുമാറിയത് ചോദ്യംചെയ്തപ്പോൾ  ബസ് ജീവനക്കാരന്‍ കടിക്കുകയും മര്‍ദിക്കുകയും ചെയ്തത്.

 ഇടപ്പള്ളിയിലെ സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് പോകാന്‍ പുക്കാട്ടുപടി റൂട്ടിലോടുന്ന 'മദീന' ബസിലാണ് കയറിയത്. യാത്രക്കിടെ ബസ് കണ്ടക്ടര്‍ മാറിനില്‍ക്കാന്‍ പറഞ്ഞ് ദേഹത്ത് പിടിച്ച് തള്ളി. പിന്നീട് തൃക്കാക്കര ജഡ്ജിമുക്ക് ഭാഗത്തെത്തിയപ്പോള്‍ വീണ്ടും തള്ളിമാറ്റി.

എന്തിനാണ് തള്ളുന്നതെന്ന് ചോദിച്ചപ്പോള്‍ മോശമായി സംസാരിച്ചു. ഇതിനെ ചോദ്യം ചെയ്തതോടെ മുഖത്തടിക്കുകയും നെഞ്ചത്ത് കടിക്കുകയുമായിരുന്നുവെന്ന് വിദ്യാര്‍ഥി പറഞ്ഞു. പരിക്കേറ്റ പത്താംക്ലാസുകാരന്‍ ബന്ധുക്കളുമായെത്തി തൃക്കാക്കര പോലീസില്‍ പരാതി നല്‍കി.

Tags