നര്‍ത്തകി മേതില്‍ ദേവികക്കെതിരെ അപകീര്‍ത്തി പ്രചരണം നടത്തിയെന്ന പരാതി ; അധ്യാപികയ്‌ക്കെതിരെ കേസെടുത്തു

devika

നര്‍ത്തകി മേതില്‍ ദേവികക്കെതിരെ അപകീര്‍ത്തി പ്രചരണം നടത്തിയെന്ന പരാതിയില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് (നിഷ്) അധ്യാപിക സില്‍വി മാക്‌സി മേനയ്‌ക്കെതിരെ കേസ്. മേതില്‍ ദേവികയുടെ ദി ക്രോസ്ഓവര്‍ എന്ന ഡാന്‍സ് ഡോക്യുമെന്ററി തന്റെ നൃത്തരൂപത്തിന്റെ മോഷണം ആണെന്ന് നവ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്ന പരാതിയിലാണ് എറണാകുളം ജുഡീഷ്യല്‍ മജിസിട്രേറ്റ് കോടതി കേസെടുത്തത്.

മേതില്‍ ദേവികയുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് കോടതി വിലയിരുത്തി. സില്‍വി മാക്‌സിയ്ക്ക് സമന്‍സ് അയക്കാനും കോടതി നിര്‍ദ്ദേശിച്ചു. കേള്‍വി കുറവുള്ളവര്‍ക്ക് കൂടി നൃത്തം മനസിലാക്കാന്‍ കഴിയുന്ന രീതിയില്‍ ഇന്ത്യന്‍ സൈന്‍ ലാംഗ്വേജ് ഉപയോഗിച്ചായിരുന്നു സില്‍വി നൃത്തരൂപം ഒരുക്കിയത്. എന്നാല്‍ മോഹിനിയാട്ടത്തിന്റെ വേഷം മാത്രം ധരിച്ച് അവയുടെ ചിട്ടയോ സങ്കേതങ്ങളോ ഉപയോഗിക്കാത്ത ഒരു സൃഷ്ടി ആണിതെന്നും റിലീസ് ചെയ്യാത്ത തന്റെ ഡോക്യുമെന്ററിയുടെ ആശയം എന്താണെന്ന് പോലും അറിയാതെയാണ് സില്‍വി മോഷണ ആരോപണം ഉന്നയിക്കുന്നതെന്നും മേതില്‍ ദേവിക കോടതിയില്‍ പറഞ്ഞു.

Tags