ലോട്ടറി വില്പനയുമായി ബന്ധപ്പെട്ട കേന്ദ്ര മുന്നറിയിപ്പിന് പിന്നാലെ സാന്റിയാഗോ മാര്‍ട്ടിന്റെ കമ്പനികള്‍ ബോണ്ടുകള്‍ വാങ്ങി ; കണക്കുകള്‍ പുറത്ത്

ലോട്ടറി തട്ടിപ്പ്: സാന്റിയാഗോ മാര്‍ട്ടീന്റെ 19.59 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

സാന്റിയാഗോ മാര്‍ട്ടിന്റെ കമ്പനികള്‍ ബോണ്ട് വാങ്ങിയതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്ത്. ലോട്ടറി വില്പനയുമായി ബന്ധപ്പെട്ട കേന്ദ്ര മുന്നറിയിപ്പിന് പിന്നാലെ സാന്റിയാഗോ മാര്‍ട്ടിന്റെ കമ്പനികള്‍ ബോണ്ടുകള്‍ വാങ്ങിയെന്നാണ് കണ്ടെത്തല്‍. കേരളമടക്കം ലോട്ടറി വാങ്ങുന്ന സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം സാന്റിയാഗോ മാര്‍ട്ടിന്റെ കമ്പനികളുടെ തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. നിക്ഷേപത്തേക്കാള്‍ 50 ഇരട്ടി വരെ തുകയുടെ ബോണ്ടുകളാണ് കമ്പനികള്‍ വാങ്ങിയത് . 2019 നും 22 നും ഇടയിലാണ് ബോണ്ടുകള്‍ വാങ്ങിയത്. 109 കോടിയുടെ ബോണ്ടുകളാണ് കമ്പനികള്‍ രണ്ടുമാസത്തിനിടെ വാങ്ങിയത്.


അതേസമയം കെവെന്റര്‍ ഗ്രൂപ്പും ഇലക്ടറല്‍ ബോണ്ട് വാങ്ങിയത് ഇഡി അന്വേഷണം നേരിടുമ്പോഴെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. കെവന്റര്‍ ഗ്രൂപ്പിന്റെ നാല് അനുബന്ധ കമ്പനികള്‍ 600 കോടിയുടെ ബോണ്ടുകള്‍ വാങ്ങി. ഇഡി പ്രാഥമിക അന്വേഷണം ആരംഭിച്ചപ്പോള്‍ തന്നെ കമ്പനി ബോണ്ടുകള്‍ വാങ്ങാന്‍ തുടങ്ങിയിരുന്നതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതുകൂടാതെ കേന്ദ്ര ധന മന്ത്രാലയം ഹൈ റിസ്‌ക് കാറ്റഗറില്‍ പെടുത്തിയ കമ്പനികളും ബോണ്ട് വാങ്ങിയെന്ന് റിപ്പോര്‍ട്ടുണ്ട്. ഈ കമ്പനികളില്‍ മൂന്നെണ്ണമെങ്കിലും കോടിക്കണക്കിന് രൂപയുടെ വാങ്ങിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.

Tags