'കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മത്സരിക്കുന്നത് ദേശിയ പദവി നിലനിര്‍ത്താൻ' : പി എം എ സലാം

PMA Salam
മലപ്പുറം : പതാക വിവാദത്തില്‍ മുഖ്യമന്ത്രിക്ക് മറുപടിയുമായി മുസ്ലിംലീഗ് രംഗത്ത്. യുഡിഎഫ് മത്സരിക്കുന്നത് ദേശീയ പതാക നിലനിര്‍ത്താനാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മത്സരിക്കുന്നത് ദേശിയ പദവി നിലനിര്‍ത്താനാണെന്നും ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാം പറഞ്ഞു.

കോണ്‍ഗ്രസിനേയും രാഹുലിനേയും തോല്‍പ്പിക്കാന്‍ ഹിന്ദുത്വ തീവ്രവാദികള്‍ക്ക് അവസരമുണ്ടാക്കിക്കൊടുക്കാന്‍ മുന്നില്‍ നിന്നയാളാണ് മുഖ്യമന്ത്രി. അത്തരമൊരു അവസരമൊരുക്കിക്കൊടുക്കാന്‍ പറ്റാത്തതിലെ നിരാശയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയിലൂടെ പുറത്തു വന്നതെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിനെ തോല്‍പ്പിക്കലാണ് പിണറായിയുടേയും ബിജെപിയുടേയും ആവശ്യം. അന്വേഷണങ്ങളില്‍ നിന്നും മോചിതനാകാന്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരരുതെന്ന തീവ്ര നിലപാട് മുഖ്യമന്ത്രിക്കുണ്ട്.

 ഇതാണ് കോണ്‍ഗ്രസിനേയും ഇന്ത്യാമുന്നണിയേയും ദുര്‍ബലപ്പെടുത്താന്‍ കിട്ടുന്ന അവസരങ്ങള്‍ പിണറായി ഉപയോഗിക്കുന്നത്. ലാവ്‌ലിന്‍ കേസ് ഇനിയും മാറ്റിവെക്കണമല്ലോയെന്നും അദ്ദേഹം പരിഹസിച്ചു.

Tags