കളക്ടറുടെ കുഴിനഖ ചികിത്സ ; ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് തേടി

google news
collector

കുഴിനഖ ചികിത്സയ്ക്കായി ഡോക്ടറെ തിരുവനന്തപുരം കളക്ടര്‍ ഔദ്യോഗിക വസതിയിലേക്ക് വിളിച്ചുവരുത്തിയ സംഭവത്തില്‍ ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് തേടി.
ആരോഗ്യവകുപ്പ് സെക്രട്ടറിയോടാണ് റിപ്പോര്‍ട്ട് തേടിയത്. സംഭവത്തില്‍ വ്യക്തത വേണമെന്നും ചീഫ് സെക്രട്ടറി നിര്‍ദ്ദേശിച്ചു.
സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎയുടെ പരാതിയുടേയും മാധ്യമവര്‍ത്തകളുടെയും അടിസ്ഥാനത്തിലാണ് നടപടി.
കുഴിനഖത്തിന്റെ ചികിത്സയ്ക്കായി കളക്ടര്‍ ജെറോമിക് ജോര്‍ജ് ഡോക്ടറെ വസതിയിലേക്ക് വിളിച്ചതാണ് വിവാദമായത്.
 

Tags