വില്ലേജ് ഓഫീസർ മനോജിന്റെ ആത്മഹത്യ; കളക്ടർ കുടുംബാം​ഗങ്ങളെ സന്ദർശിച്ചു

google news
village
മനോജിന്റെ മരണത്തിൽ ആർഡിഒയോട് റിപ്പോർട്ട് ആവശ്യപ്പെട്ടതിന്

പത്തനംതിട്ട: അടൂർ കടമ്പനാട് ആത്മഹത്യ ചെയ്ത വില്ലേജ് ഓഫീസർ മനോജിന്റെ വീട്ടിൽ സന്ദർശനം നടത്തി പത്തനംതിട്ട ജില്ലാ കളക്ടർ. മനോജിന്റെ ഭാര്യയോടും ബന്ധുക്കളോടും കലക്ടർ വിവരങ്ങൾ തേടി.

മനോജിന്റെ മരണത്തിൽ ആർഡിഒയോട് റിപ്പോർട്ട് ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു കളക്ടറുടെ സന്ദർശനം. ഇന്നലെ മറ്റ് വില്ലേജ് ഓഫീസർമാർ ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു.

 ആർഡിഒയുടെ റിപ്പോർട്ടും കുടുംബാംഗങ്ങൾ പറഞ്ഞ കാര്യങ്ങളും ചേർത്താവും ലാൻഡ് റവന്യൂ കമ്മീഷണർക്കും സർക്കാരിനും റിപ്പോർട്ട് കൈമാറുക.

Tags