മുഖ്യമന്ത്രി നാളെ പുലർച്ചെ അമേരിക്കയിലേക്ക്; ആർക്കും പകരം ചുമതല‌ നൽകിയിട്ടില്ല
cm pinarayi vijayan

തിരുവനന്തപുരം : അമേരിക്കയിലെ മേയോ ക്ലിനിക്കിൽ ചികിത്സയ്ക്കും പരിശോധനകൾക്കുമായി മുഖ്യമന്ത്രി പിണറായി വിജയൻ നാളെ പുലർച്ചെ ഇവിടെ നിന്നു തിരിക്കും.

മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിൽ മറ്റാർക്കും ചുമതല നൽകിയിട്ടില്ല. 18 ദിവസത്തേക്കാണു യാത്ര. മേയ് പത്തിനോ പതിനൊന്നിനോ മടങ്ങി എത്തും. ചികിത്സയ്ക്കായി നാളെ പോകുന്ന കാര്യം ഇന്നലെ സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിൽ മുഖ്യമന്ത്രി അറിയിച്ചു. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലും ഇക്കാര്യം അറിയിച്ചിരുന്നു.

അടുത്ത മന്ത്രിസഭാ യോഗം 27 ന് രാവിലെ 9ന് ഓൺലൈനായാണു ചേരുക. അമേരിക്കയിൽ നിന്നു മുഖ്യമന്ത്രി പങ്കെടുക്കും. ജനുവരിയിൽ അദ്ദേഹം അമേരിക്കയിൽ ചികിത്സയ്ക്കു പോയപ്പോൾ തുടർചികിത്സ വേണമെന്ന് അറിയിച്ചിരുന്നു. പാർട്ടി കോൺഗ്രസ് ഉൾപ്പെടെയുള്ള തിരക്കു മൂലമാണു വൈകിയത്.

Share this story