ചരിത്രം തിരുത്തി പിണറായി !! റെക്കോർഡ് തന്റെ പേരിൽ തന്നെ

cm pinarayi vijayan

രാഷ്ട്രീയത്തിലെ  കാർകശ്യ മുഖങ്ങളിലൊന്നാണ് പിണറായി വിജയൻ.ചോദ്യങ്ങൾക്ക് തക്കതായ മറുപടി നൽകി എടുത്ത തീരുമാനത്തിൽ ഉറച്ച് നിന്ന്, തിരുത്തേണ്ടത് തിരുത്തി പിണറായി മുഖ്യമന്ത്രി കസേരയിൽ ഇരുന്നിട്ട് ദിവസം 2364 . 

ഏറ്റവും കൂടുതൽ ദിവസം തുടർച്ചയായ് മുഖ്യമന്ത്രി പദത്തിലിരുന്ന വ്യക്തി എന്ന സി.അച്യുതമേനോന്റെ  റെക്കോർഡ് ഇനി പഴങ്കഥ മാത്രം. 2364 എന്ന് റെക്കോർഡ് പിണറായി വിജയൻ തിരുത്തി എഴുതിയിരിക്കുന്നു.2016 മേയ് 25-നാണ് പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായി സ്ഥാനമേൽക്കുന്നത് .

ഇപ്പോഴിതാ മുഖ്യമന്ത്രി കസേരയിൽ  തന്റെ 2364ാം ദിനത്തിലെത്തി നിൽക്കുന്നു.രണ്ട് തവണ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ട് ഭരണത്തുടര്‍ച്ചയോടെയാണ് പിണറായി വിജയന്‍ രണ്ട് സര്‍ക്കാരുകളുടെ ഭാഗമായി തുടര്‍ച്ചയായി ഇത്രയും ദിവസം തികച്ചത്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറുന്നതിന് മുന്‍പ് 17 ദിവസം കാവല്‍ മുഖ്യമന്ത്രിയായിരുന്നത് കൂടി ചേര്‍ത്താണ്  ഇത്രയും ദിവസം തുടര്‍ച്ചയായി കേരളം ഭരിച്ചത്.

1970-ൽ ഇരുപത്തിയാറാം വയസിൽ കൂത്ത്പ്പറമ്പ് മണ്ഡലത്തിൽ നിന്ന്  നിയമസഭയിൽ അംഗമായാണ് പിണറായി വിജയന്റെ പാർലമെൻ്ററി രംഗത്തെ തുടക്കം. 2016-ല്‍ 91 സീറ്റുകളുമായാണ് പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇടതുമുന്നണി അധികാരത്തിലെത്തിയത്. 2021-ല്‍ എട്ട് സീറ്റുകള്‍ കൂടി അധികം നേടി 99 സീറ്റുകളുമായാണ് വീണ്ടും അധികാരത്തിലേക്ക്.ഏറ്റമൊടുവിലായി തൂടർച്ചയായി മുഖ്യമന്ത്രിയായി ഇരുന്നു എന്ന റെക്കോർഡ് കൂടി തന്റെ പേരിൽ കുറിച്ചിടുകയാണ് പിണറായി .

Share this story