മകരവിളക്കിനു ശേഷമുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി

google news
iuytgfgdgfdf

മകരവിളക്കിനു ശേഷമുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് സന്നിധാനത്ത് തുടക്കമായി. വിശുദ്ധി സേനയുടെ നേതൃത്വത്തിലാണ് ശുചീകരണം ആരംഭിച്ചത്. സന്നിധാനത്തും പരിസരത്തുമാണ് ആദ്യം ശുചീകരണം നടത്തുക. 305 വിശുദ്ധി സേനാംഗങ്ങളാണ് സന്നിധാനത്ത് മാത്രം സേവനമനുഷ്ഠിക്കുന്നത്.
പൊതിഞ്ഞ് വെച്ചിട്ടുള്ള മാലിന്യങ്ങള്‍ ട്രാക്ടറില്‍ കയറ്റി ഇന്‍സിനറേറ്ററില്‍ എത്തിച്ച് സംസ്‌കരിക്കും.

സന്നിധാനത്തെ ശുചീകരണത്തിനു ശേഷം പമ്പയിലും മറ്റിടങ്ങളിലും ശുചീകരണം നടത്തും. അയ്യപ്പഭക്തര്‍ പര്‍ണശാല കെട്ടി താമസിച്ചിരുന്ന വനപ്രദേശത്തും ശുചീകരണം നടത്തും. കൂടാതെ മകരവിളക്ക് ദര്‍ശിക്കുന്നതിനായി ഭക്തര്‍ തമ്പടിച്ചിരുന്ന വിവിധ വ്യൂ പോയിന്റുകളിലെയും മാലിന്യങ്ങള്‍ നീക്കും. പുണ്യം പൂങ്കാവനം, പവിത്രം ശബരിമല, അഖില ഭാരത അയ്യപ്പ സേവാസംഘം പ്രവര്‍ത്തകരും ശുചീകരണത്തില്‍ പങ്കാളികളാകും.

Tags