ക്ലാസിലുണ്ടായ തര്‍ക്കം, പത്താം ക്ലാസുകാരനെ പരസ്യവിചാരണ ചെയ്ത് മര്‍ദിച്ച് സഹപാഠികള്‍

attack

തിരുവനന്തപുരം അയിരൂപ്പാറ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് സഹപാഠികളുടെ ക്രൂരമര്‍ദ്ദനം. സ്‌കൂള്‍ കഴിഞ്ഞ് പോകുന്നതിനിടെയാണ് സംഘം ചേര്‍ന്നുള്ള ക്രൂരമായ മര്‍ദ്ദനം നടന്നത്. കഴിഞ്ഞ മാസം നടന്ന മര്‍ദ്ദനത്തേക്കുറിച്ചുള്ള വിവരം പുറത്ത് വന്നത് വീഡിയോ പുറത്ത് വന്നതോടെ. സംഭവത്തില്‍ പോത്തന്‍കോട് പൊലീസ് കേസെടുത്തു. കഴിഞ്ഞ മാസം 13ന് നടന്ന മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് കുട്ടിയുടെ അമ്മക്ക് ലഭിച്ചത്.
ഇതേ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. ക്ലാസിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് അതിക്രമം നടന്നത്. തര്‍ക്കം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ പരസ്യമായി വിചാരണ ചെയ്ത് മര്‍ദ്ദിക്കുകയായിരുന്നു. സ്‌കൂളിന് പുറകില്‍ വച്ചായിരുന്നു മര്‍ദ്ദനം.

സംഭവം കണ്ട നിന്നവര്‍ പകര്‍ത്തിയ ദൃശ്യം ചില വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിച്ചപ്പോഴാണ് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ട്യൂഷന്‍ കഴിഞ്ഞ് പോകുംവഴിയുള്ള മര്‍ദ്ദനം വീണ്ടും ആക്രമിക്കപ്പെടുമോയെന്നുള്ള ഭയം മൂലം കുട്ടി വീട്ടിലറിയിച്ചില്ല. കുട്ടിക്ക് അസുഖങ്ങള്‍ വന്നിരുന്നു അത് സംബന്ധിച്ച ബുദ്ധിമുട്ടാണ് കുട്ടിക്ക് ഉള്ളതെന്നാണ് വീട്ടുകാര്‍ കരുതിയതെന്നാണ് അമ്മ ബിന്ദു പറയുന്നത്. വീഡിയോ കണ്ടപ്പോഴാണ് മകന്‍ നേരിട്ട ആക്രമണം മനസിലാക്കുന്നതെന്നും അമ്മ പറയുന്നു.

കുട്ടിയുടെ അമ്മയുടെ പരാതിയില്‍ മ!ര്‍ദ്ദിച്ചവര്‍ക്കെതിരെ കേസെടുത്തു. കുട്ടികളെയും രക്ഷിതാക്കളെയും പൊലീസ് വിളിച്ചുവരുത്തും. സ്‌കൂള്‍ അധികൃതര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.


 

Tags