തലസ്ഥാനത്ത് കുട്ടികളെ ആവേശം കൊള്ളിച്ച് പുസ്തകോത്സവത്തിന്റെ ഭാഗമായ സിറ്റി റൈഡ്

Spiritual leaders say that the reason for the deterioration is the spiritual disharmony in religions
Spiritual leaders say that the reason for the deterioration is the spiritual disharmony in religions

തിരുവനന്തപുരം : നഗരക്കാഴ്ചകള്‍  ഒപ്പിയെടുക്കാനാവുന്ന നിയമസഭാ പുസ്തകോത്സവത്തിന്റെ ഭാഗമായ സൗജന്യ സിറ്റി റൈഡ് കുട്ടികളെ ആവേശം കൊള്ളിക്കുന്നു. ഉല്ലാസകരമായ പാട്ടുകളോടും ആരവത്തോടും കൂടിയാണ് റൈഡ്. കുട്ടികള്‍ക്ക് അകമ്പടിയായി അധ്യാപകരുമുണ്ട്. കൊള്ളാം അടിപൊളി എന്നായിരുന്നു മീനാങ്കല്‍ ട്രൈബല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയുടെ പ്രതികരണം.

Spiritual leaders say that the reason for the deterioration is the spiritual disharmony in religions

രാവിലെ 9 മണിക്ക് ആരംഭിക്കുന്ന റൈഡ് ഉച്ചയ്ക്ക് രണ്ടുമണിവരെയുണ്ട്. കുട്ടികളുടെ തിരക്കിനനുസരിച്ച് സേവന സമയം നീട്ടുന്നതിനും മടി കാട്ടാറില്ല.  ആയിരത്തിലേറെ കുട്ടികളാണ്  ഓരോ ദിവസവും റൈഡിന്റെ ഭാഗമാകുന്നത്.  രണ്ടു ബസുകളിലായി ഒരേ സമയം നൂറ്റിമുപ്പതോളം  കുട്ടികള്‍ക്ക് യാത്രാസൗകര്യം ഒരുക്കിയിട്ടുണ്ട്.

പുസ്തകോത്സവ വേദിയില്‍ പുസ്തകങ്ങളെ പോലെ തന്നെ കുട്ടികളെ ആവേശം കൊള്ളിക്കുന്നതില്‍ സിറ്റി റൈഡ് വഹിക്കുന്ന പങ്ക് ചെറുതല്ല.   തിങ്കളാഴ്ച വരെ കുട്ടിക്കൂട്ടുകാര്‍ക്ക്  സിറ്റി റൈഡ് ആസ്വദിക്കാനാകും.

Tags