‘മുഖ്യമന്ത്രി സമനില തെറ്റിയ പോലെയാണ് സംസാരിക്കുന്നത്, അതുകൊണ്ടാണ് പൗരത്വ നിയമ ഭേദഗതിയില്‍ നുണ പറയുന്നത്’ : കെ മുരളീധരന്‍

google news
k muraleedharan

തൃശൂര്‍ : മുഖ്യമന്ത്രി സമനില തെറ്റിയ പോലെയാണ് സംസാരിക്കുന്നത്. പൗരത്വ നിയമ ഭേദഗതിയില്‍ അതുകൊണ്ടാണ് നുണ പറയുന്നതെന്ന്  തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ പറഞ്ഞു.ആരാണ് പിണറായിയെ നുണ പറഞ്ഞ് പഠിപ്പിച്ചതെന്നറിയില്ല.കേരളത്തില്‍ പോരാട്ടം എല്‍ഡിഎഫ്-യുഡിഎഫ് തമ്മിലാണെന്ന് പിണറായി വിജയന്‍ പറഞ്ഞെങ്കിലും ബിജെപിയോട് സിപിഎമ്മിന് മൃദു സമീപനമുണ്ടെന്നും കെ മുരളീധരന്‍ പറഞ്ഞു.

അതെ സമയം കഴിയുന്നതും വേഗത്തില്‍ തെരഞ്ഞെടുപ്പ് തീരാനാണ് ആഗ്രഹമെന്നും കെ മുരളീധരന്‍. ഏപ്രില്‍ മൂന്നാം വാരം എങ്കിലും കേരളത്തില്‍ തെരഞ്ഞെടുപ്പ് ഉണ്ടാകുകയെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കെ മുരളീധരന്‍ പറഞ്ഞു. തൃശൂരില്‍ ബി ജെ പി യെ മൂന്നാം സ്ഥാനത്താക്കാനാണ് ശ്രമം. ആള്‍ക്കൂട്ടത്തിന്റെ പ്രതികരണം വലിയ പ്രതീക്ഷ നല്‍കുന്നതാണ്. എത്ര വോട്ട് കിട്ടും എന്ന കണക്ക് രണ്ടാഴ്ചയ്ക്കുള്ളില്‍ പറയാനാകും.


 

Tags