സിനിമയില്‍ ചില ആളുകള്‍ക്ക് കൂടുതല്‍ അധികാരമുണ്ട്, അവരാണ് സ്ത്രീകളെ ചൂഷണം ചെയ്യുന്നത് : മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍
Aug 28, 2024, 16:55 IST
തിരുവനന്തപുരം : ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സുതാര്യമായ അന്വേഷണം വേണമെന്ന് മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ രാജീവ് ചന്ദ്രശേഖര്‍. സിനിമയില്‍ ചില ആളുകള്‍ക്ക് കൂടുതല്‍ അധികാരമുണ്ട്. അവരാണ് സ്ത്രീകളെ ചൂഷണം ചെയ്യുന്നത്.
രാഷ്ട്രീയ സ്വാധീനത്തില്‍ നടപടി മൂടി വെയ്ക്കാന്‍ പാടില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കൃത്യമായ അന്വേഷണം നടത്തി വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു.