മോദി ഭരണത്തിൽ ക്രൈസ്തവർ ആക്രമിക്കപ്പെട്ടിട്ടില്ല : വി. മുരളീധരൻ

google news
v muralidharan

തിരുവനന്തപുരം : മണിപ്പൂരിലുണ്ടായത് വംശീയ പ്രശ്നമെന്ന് കേന്ദ്രമന്ത്രിയും ആറ്റിങ്ങലിലെ എൻ.ഡി.എ സ്ഥാനാർഥിയുമായ വി.മുരളീധരൻ. നേരന്ദ്ര മോദി സര്‍ക്കാരിന്‍റെ ഭരണത്തില്‍ ക്രൈസ്തവര്‍ ആക്രമിക്കപ്പെട്ടിട്ടില്ല. ക്രൈസ്തവ സഭകൾക്ക് കേന്ദ്രത്തോട് അതൃപ്തിയുള്ളതായി കരുതുന്നില്ല. ആർച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോയുടെ പ്രസംഗം താൻ കേട്ടിട്ടില്ലെന്നും വി.മുരളീധരൻ പറഞ്ഞു.

മണിപ്പൂരിലും ഉത്തരേന്ത്യയിലും ക്രൈസ്തവർ ആക്രമിക്കപ്പെടുകയാണെന്ന് ദുഃഖവെള്ളി ദിന സന്ദേശത്തിൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോ പറഞ്ഞിരുന്നു. ഇത് മാധ്യമപ്രവർത്തകർ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് മുരളീധരന്റെ പ്രതികരണം.

ക്രൈസ്തവർക്കെതിരെ ആക്രമണം അഴിച്ചുവിടുന്നത് അന്ധകാര ശക്തികളാണെന്നായിരുന്നു തോമസ് ജെ.നെറ്റോ പറഞ്ഞത്.

Tags