ഷവർമക്കൊപ്പമുള്ള മുളകിന് വലുപ്പം കുറവ്; ബേക്കറി ഉടമയെ മര്‍ദ്ദിച്ച നാലുപേര്‍‍ അറസ്റ്റില്‍

google news
shavarma
രാത്രിയിൽ ഇന്നോവ കാറിലെത്തിയ നാലംഗ സംഘമാണ് അതിക്രമം കാണിച്ചത്

തിരൂർ: ഷവർമക്കൊപ്പമുള്ള മുളകിന് വലുപ്പം കുറവാണെന്ന് ആരോപിച്ച് ബേക്കറി ഉടമകൾക്ക് മർദനം. മലപ്പുറം പുത്തനത്താണിയിലെ തി​രു​നാ​വാ​യ റോ​ഡി​ലെ കു​ട്ടി​ക​ള​ത്താ​ണി​യി​ലു​ള്ള എൻജെ ബേക്കറിയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് അതിക്രമം നടന്നത്.

 രാത്രിയിൽ ഇന്നോവ കാറിലെത്തിയ നാലംഗ സംഘമാണ് അതിക്രമം കാണിച്ചത്. നാലു പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.

കൽപ്പഞ്ചേരി സ്വദേശികളായ ജ​നാ​ർ​ദ​ന​ൻ (45), സ​ത്താ​ർ (45), മു​ഹ​മ്മ​ദ് ഹ​നീ​ഫ് (45), മു​ജീ​ബ് (45) എന്നിവർ രണ്ട് സാൻഡ്വിച്ചും രണ്ട് ഷവർമയുമാണ് ഓർഡർ ചെയ്തത്. കാറിലിരുന്ന് ഓർഡർ ചെയ്ത സംഘം പിന്നീട് സാൻഡ്‍വിച്ച് ഓർഡർ റദ്ദാക്കി.

 ഷവർമ്മ കൈമാറിയതിന് പിന്നാലെ ഒപ്പമുള്ള മുളകിന്റെ വലുപ്പത്തെ ചൊല്ലി സംഘം കടയിലെ ജീവനക്കാരുമായി തർക്കം ആരംഭിക്കുകയായിരുന്നു. വയനാട് കുന്നമ്പറ്റ സ്വദേശിയായ കരീമും മക്കളായ മുഹമ്മദ് സബീലും അജ്മലുമാണ് കടയിലുണ്ടായിരുന്നത്.

ഓ​ർ​ഡ​ർ ചെ​യ്ത ഷ​വ​ർ​മ​യു​മാ​യി ക​രീം കാ​റി​ന​ടു​ത്തെ​ത്തി​യ​പ്പോ​ൾ ഇ​ത്ര ചെ​റി​യ പ​ച്ച​മു​ള​കാ​ണോ ഷ​വ​ർ​മ​ക്കൊ​പ്പം കൊ​ടു​ക്കു​ന്ന​തെ​ന്ന് ചോ​ദി​ച്ച് മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ത​ട​യാ​നെ​ത്തി​യ മ​ക്ക​ൾ​ക്കും മ​ർ​ദ​ന​മേ​റ്റു. മുളകിന്റെ വലുപ്പത്തേച്ചൊല്ലി നാലംഗ സംഘം തർക്കം തുടങ്ങി, പിന്നാലെ കടയുടമ ഏത് നാട്ടുകാരനാണെന്ന് തിരക്കി.

വയനാട് സ്വദേശിയാണെന്ന് പറഞ്ഞതോടെ അക്രമിച്ചെന്നാണ് പരാതി. കാറിലുണ്ടായിരുന്ന വടിയെടുത്ത് അജ്മലിനെ അടിച്ച സംഘം തള്ളി വീഴ്ത്തി തലയ്ക്ക് ചവിട്ടുകയും ചെയ്തു സബീലിനെ കടിച്ചും പരിക്കേൽപ്പിച്ചു.സംഭവത്തിൽ നാലംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു.

Tags