മുളക് സ്‌പ്രേ അടിച്ച് യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമം ;രണ്ടാമത്തെ പ്രതിയും പിടിയിൽ

arrest8

ചവറ സൗത്ത് : കണ്ണിൽ  മുളക് സ്‌പ്രേ അടിച്ചശേഷം യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ രണ്ടാമത്തെ പ്രതിയും പിടിയിൽ . തേവലക്കര പാലയ്ക്കൽ കാർത്തികയിൽ സനൽ കണ്ണൻ (സനൽകുമാർ-28) ആണ് തെക്കുംഭാഗം പോലീസിന്‍റെ പിടിയിലായത്.

തേവലക്കര സ്വദേശി ഷംനാദിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. കേസിലുൾപ്പെട്ട അൻസാരിയെ നേരത്തേ പിടികൂടിയിരുന്നു.

മേയ് ആറിന് രാത്രി പാലയ്ക്കലുള്ള ബന്ധുവീടിനു സമീപം നിൽക്കുകയായിരുന്ന ഷംനാദിന്‍റെ കണ്ണിൽ മുളക് സ്‌പ്രേ അടിച്ചശേഷം ഇരുവരും ചേർന്ന് വാളുകൊണ്ട് വെട്ടിക്കൊല്ലാൻ ശ്രമിക്കുകയായിരുന്നു. ഒളിവിൽപ്പോയ സനൽകുമാറിനെ തെക്കുംഭാഗം പോലീസ് സാഹസികമായാണ് കണ്ണൂരിൽനിന്നു പിടികൂടിയത്.

തെക്കുംഭാഗം ഇൻസ്പെക്ടർ പ്രസാദിന്‍റെ നേതൃത്വത്തിൽ സി.പി.ഒ.മാരായ അനീഷ്, ഹരീഷ്, അഫ്സൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
 

Tags