കണ്ണൂർ മയ്യിൽ കുട്ടികളെ വഴിയിൽ തടഞ്ഞുവച്ച് പൊലീസെന്ന് പറഞ്ഞ് മൊബെലിൽ വീഡിയോ പകർത്തിയതായി പരാതി
police

മയ്യിൽ:കുട്ടികളെ വഴിയിൽ തടഞ്ഞുവച്ച് പൊലീസെന്ന് പറഞ്ഞ് മൊബൈൽ ഫോണിൽ വിഡിയോ പകർത്തിയതായി പരാതി. ഇന്നലെ വൈകിട്ട് സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുകയായിരുന്ന കുട്ടികളെയാണ് തടഞ്ഞു വച്ച് മൊബൈലിൽ വിഡിയോ പകർത്തിയത്.ദേശസേവ യുപി സ്കൂളിന് സമീപമാണ് സംഭവം.കുട്ടികൾ ഭയന്നോടി വീട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നു. 

വീട്ടുകാരും പരിസരവാ സികളും പ്രദേശത്ത് അന്വേഷണം നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല.വെള്ള കാറിലെത്തിയ ഏകദേശം 50 വയസ്സ് പ്രായം തോന്നിക്കുന്ന ആളാണ് തടഞ്ഞ് വച്ചതെന്ന് കുട്ടികൾ പറയുന്നു.നാട്ടുകാർ മയ്യിൽ പൊലീസിൽ വിവരം അറിയിച്ചു.ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടായാൽ ഉടൻ പൊലീസിൽ അറിയിക്കണ മെന്ന് മയ്യിൽ പൊലീസ് അധികൃതർ അറിയിച്ചു. കുട്ടികളെ തട്ടി കൊണ്ടുപോകുന്ന സംഘമാണോ ഇതിനു പിന്നിലെന്ന ആശങ്കയിലാണ് രക്ഷിതാക്കൾ .

Share this story