ചീഫ് സെക്രട്ടറി ഡോ. വേണുവിന് ഔദ്യോഗിക യാത്രയയപ്പ് നൽകി സംസ്ഥാന സർക്കാർ

v venu
v venu

തിരുവനന്തപുരം: ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിക്കുന്ന ഡോ.വി വേണുവിന് സംസ്ഥാന സർക്കാർ ഔദ്യോഗിക യാത്രയയപ്പ് നൽകി. സെക്രട്ടറിയേറ്റിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആശംസകൾ നേർന്നു. നിയുക്ത ചീഫ് സെക്രട്ടറിയും വി വേണുവിന്റെ ഭാര്യവുമായ ശാരദ മുരളീധരനായിരുന്നു ചടങ്ങിന് സ്വാഗതം പറഞ്ഞത്.

സബ് കലക്ടറായി സർവീസിൽ കയറി ഉയർന്ന പദവിയായ ചീഫ് സെക്രട്ടറി സ്ഥാനം വരെ എത്തിയ ഡോക്ടർ വി വേണു നീണ്ട 34 വർഷത്തെ സിവിൽ സർവീസ് ജീവിതത്തിന് ശേഷമാണ് പടിയിറങ്ങുന്നത്. ജീവിത സഖി കൂടിയായ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥ ശാരദ മുരളീധരന് ചീഫ് സെക്രട്ടറി പദവി കൈമാറിയാണ് വി വേണുവിന്റെ പടിയിറക്കം. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനെ ഒരു പദവി കൈമാറ്റം. 

മികച്ച നാടക നടൻ കൂടിയാണ് വി വേണു. 40 ഓളം നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. വിശ്രമത്തിൽ കലാരംഗത്തും പൊതുപ്രവർത്തനങ്ങളിലും സജീവമാകാനാണ് അദ്ദേഹത്തിന്റെ  തീരുമാനം.

Tags