കേരളം സ്വീകരിച്ചിട്ടുള്ളത് മതനിരപേക്ഷതയെ ചേര്‍ത്ത് പിടിക്കുന്ന നിലപാട് ; മുഖ്യമന്ത്രി

cm

തെരഞ്ഞെടുപ്പില്‍ എന്ത് നിലപാട് എടുക്കണമെന്ന് ജനങ്ങള്‍ തീരുമാനമെടുത്തുവെന്ന് പിണറായി വിജയന്‍. അത് രാഷ്ട്രത്തെ അപകടാവസ്ഥയില്‍ നിന്ന് രക്ഷിക്കാനുള്ള നിലപാടാണെന്നും  മുഖ്യമന്ത്രി പറഞ്ഞു . മതനിരപേക്ഷത സംരക്ഷിക്കുന്ന നിലപാടാകും അതെന്നും  മുഖ്യമന്ത്രി പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പു പ്രചരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലതല പര്യടനത്തിന് തുടക്കമിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം  മതനിരപേക്ഷതയെ ചേര്‍ത്ത് പിടിക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യം അപകടപ്പെടുന്ന നീക്കം രാജ്യത്ത് ഉയര്‍ന്നു വരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

ലോകസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ വീറും വാശിയും ഇരട്ടിയാക്കിയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലതല പര്യടനത്തിന് തുടക്കമാകുന്നത്. 20 ലോകസഭ മണ്ഡലങ്ങളിലും മൂന്ന് പൊതു പരിപാടികളില്‍ വീതമാണ് മുഖ്യമന്ത്രി പങ്കെടുക്കുക. ഇന്ന് രാവിലെ തിരുവനന്തപുരം മണ്ഡലത്തിലെ നെയ്യാറ്റിന്‍കരയില്‍ നിന്ന് പര്യടനത്തിന് തുടക്കമാകും. ഉച്ചയ്ക്ക് ശേഷം തിരുവല്ലം, പേട്ട എന്നിവിടങ്ങളിലും പൊതു പരിപാടി നടക്കും.
 

Tags