നവീൻ ബാബുവിനെതിരെ പരാതി കിട്ടിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

Chief Minister's office said that they have not received any complaint against Naveen Babu
Chief Minister's office said that they have not received any complaint against Naveen Babu

കണ്ണൂർ: മുൻ കണ്ണൂർ എ.ഡി.എം കെ.നവീൻ ബാബുവിൻ്റെ മരണത്തിലേക്ക് നയിച്ച കൈക്കൂലി ആരോപണവുമായി ബന്ധപ്പെട്ട് ടി വി പ്രശാന്തൻ്റെ പരാതി മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിന് ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. ഇരിക്കൂർ മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി എൻ എ ഖാദർ നൽകിയ വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനാണ് ഈ മറുപടി ലഭിച്ചത്. 

നേരത്തെ നവീൻ ബാബു മരിച്ചതിനെ തുടർന്നുണ്ടായ വിവാദങ്ങളിൽ തന്നോട് 98,500 രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണവുമായി ടിവി പ്രശാന്തൻ രംഗത്തുവന്നിരുന്നു. മുഖ്യമന്ത്രിക്ക് പരാതി നൽകിയതിൻ്റെ പകർപ്പും ഇദ്ദേഹം മാധ്യമങ്ങൾക്ക് നൽകിയിരുന്നു. എന്നാൽ ഈ പരാതിയിൽ പേരുകളും ഒപ്പും തമ്മിൽ വ്യത്യാസമുണ്ടായത് വിവാദമായിരുന്നു.

Tags