റെയ്ഡ്കോ ഓണം കിറ്റിന്റെ വിപണന ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു
Sep 5, 2024, 20:20 IST
റെയ്ഡ്കോ ഓണം കിറ്റിന്റെ സംസ്ഥാനതല വിപണന ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ചേംബറിൽ മുഖ്യമന്ത്രി പിണറായി വിജയൻ സഹകരണ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ഡോ. വീണ മാധവന് നൽകി നിർവ്വഹിച്ചു.
ചടങ്ങിൽ റെയ്ഡ്‌കോ ചെയർമാൻ എം സുരേന്ദ്രൻ, ഡയറക്ടർ ആർ അനിൽ കുമാർ, സിഇഒ വി രതീശൻ, മാർക്കറ്റിങ് മാനേജർ മിന്നുഷ് ആർ രമേഷ്, ബിസിനസ് ഡെവലപ്‌മെന്റ് ഓഫീസർ സി എച്ച് ശ്രീജിത്ത്, വി ബിജുലാൽ എന്നിവർ പങ്കെടുത്തു.