കേസ് നൽകാൻ എം.വി.ഗോവിന്ദൻ കാണിച്ച ധൈര്യം മുഖ്യമന്ത്രി കാണിക്കുമോ ? സ്വപ്ന സുരേഷ്

google news
swapna

തളിപ്പറമ്പ: എം.വി.ഗോവിന്ദനെതിരേയുള്ള ആരോപണത്തിൽ ഉറച്ച് സ്വപ്ന സുരേഷ്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ നിരവധി ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ഒന്നിന് പോലും മറുപടി പറയാനോ കേസ് കൊടുക്കാനോ അദ്ദേഹം തയ്യാറായിട്ടില്ലെന്നും അഭിഭാഷകൻ പറഞ്ഞു. 

 കേസ് നൽകാൻ എം.വി.ഗോവിന്ദൻ കാണിച്ച ധൈര്യം മുഖ്യമന്ത്രി കാണിക്കുമോയെന്ന് സ്വപ്നയുടെ അഭിഭാഷകൻ ചോദിച്ചു. തന്നെ വന്ന് ഒരാൾ കണ്ട് പറഞ്ഞ കാര്യം മാധ്യമങ്ങളോട് പറയുകയാണ് താൻ ചെയ്തതെന്നും അക്കാര്യ ത്തിൽ ഉറച്ചുനിൽക്കുകയാണെന്നും സ്വപ്നസുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. എം.വി.ഗോവിന്ദൻ നൽകിയ കേസിൽ കോടതിയിൽ നിന്ന് ജാമ്യത്തിലിറങ്ങിവരവെയാണ് സ്വപ്ന മാധ്യമപ്രവർത്തകരോട് സംസാരിച്ചത്.

Tags