സംസ്ഥാന ബജറ്റിലെ അവഗണനയില്‍ മുഖ്യമന്ത്രിയേയും ധനമന്ത്രിയേയും പ്രതിഷേധം അറിയിക്കും ; മന്ത്രി ചിഞ്ചുറാണി

google news
chinchu-rani

തിരുവനന്തപുരം : ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റിലെ അവഗണനയില്‍ പ്രതികരണവുമായി മന്ത്രി ജെ ചിഞ്ചുറാണി. ബജറ്റിലെ അവഗണനയില്‍ മുഖ്യമന്ത്രിയേയും ധനമന്ത്രിയേയും പ്രതിഷേധം അറിയിക്കുമെന്ന് മന്ത്രി പറഞ്ഞു. പ്രശ്‌നം പരിഹരിക്കുമെന്നാണ് പ്രതീക്ഷ.

കഴിഞ്ഞ തവണത്തേക്കാള്‍ 40 ശതമാനം വെട്ടിക്കുറച്ചുവെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ദില്ലി യാത്രയ്ക്ക് ശേഷമാകും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച നടത്തുക. സിപിഐ മന്ത്രിമാരോട് പ്രത്യേകം വിവേചനം കാണിച്ചുവെന്ന് കരുതുന്നില്ലെന്നും മന്ത്രി മാധ്യമങ്ങളോട് കൂട്ടിച്ചേര്‍ത്തു.

Tags