ചേർത്തലയിൽ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു
Nov 29, 2024, 16:45 IST
ആലപ്പുഴ : ചേർത്തലയിൽ വാഹനാപകടത്തിൽ രണ്ട് പേര് മരിച്ചു. കെ.എസ്.ആർ.ടി.സി ബസ് ഇടിച്ചാണ് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചത്. ചേർത്തല നെടുമ്പ്രക്കാട്പുതുവൽനികർത്തിൽ നവീൻ, സാന്ദ്ര നിവാസിൽ ശ്രീഹരി എന്നിവരാണ് മരിച്ചത്. ചേർത്തല എക്സ്റേ ജംഗ്ഷന് സമീപം പുലർച്ചെഒരുമണിയോടെയാണ് അപകടം.
കെഎസ്ആർടിസി ബസ്ബൈക്കിടിലിടിക്കുകയായിരുന്നു. ഇരുവരുംസംഭവസ്ഥലത്തുവെച്ചുതന്നെമരിച്ചു. മൃതദേഹം പോസ്റ്റ്മാർട്ടത്തിന്ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.