ചെന്നിത്തല ഇന്ന് മലപ്പുറത്ത് ജാമി അ നൂരിയ സമ്മേളനത്തില്‍
Jan 4, 2025, 07:28 IST
എം.കെ.മുനീറിന്റെ അധ്യക്ഷതയില്‍ ചേരുന്ന 'ഗരീബ് നവാസ് 'എന്ന സെഷനാണ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നത്.
എന്‍എസ്എസ്, എസ്എന്‍ഡിപി സംഘടനകളുടെ പിന്തുണ ഉറപ്പാക്കിയതിന് പിന്നാലെ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് മലപ്പുറം പട്ടിക്കാട് ജാമി അ നൂരിയയുടെ 60 -ാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യും.
എം.കെ.മുനീറിന്റെ അധ്യക്ഷതയില്‍ ചേരുന്ന 'ഗരീബ് നവാസ് 'എന്ന സെഷനാണ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നത്.
മുസ്ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങള്‍ അധ്യക്ഷനായ, ജാമിഅ യിലേക്ക് ചെന്നിത്തല എത്തുന്നത് ലീഗ് നേതൃത്വത്തിന്റെ കൂടി താല്‍പര്യപ്രകാരമാണെന്നാണ് വിവരം. കഴിഞ്ഞ വര്‍ഷത്തെ ജാമിഅഃ നൂരിയ വാര്‍ഷിക സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ഇത്തവണ സതീശനെ സമ്മേളനത്തിലേക്ക് ക്ഷണിച്ചിട്ടില്ല.