ചെങ്ങന്നൂരില്‍ കാറും കെ-സ്വിഫ്റ്റ് ബസും കൂട്ടിയിടിച്ച്‌ അപകടം; രണ്ട് മരണം
chengannurkswift

ആലപ്പുഴ: ചെങ്ങന്നൂര്‍ മുളക്കുഴയില്‍ വാഹനാപകടത്തില്‍ രണ്ട് മരണം. ചേര്‍ത്തലയില്‍ നിന്നെത്തിയ കാറും കെ.എസ്.ആര്‍.ടി.സി കെ- സ്വിഫ്റ്റ് ബസും കൂട്ടിയിടിച്ചാണ് അപകടം.ചേര്‍ത്തല സ്വദേശികളായ ഷിനോയ്, വിഷ്ണു എന്നിവരാണ് മരിച്ചത്. മാവേലിക്കര രജിസ്ട്രേഷനിലുള്ള കാറാണ് അപകടത്തില്‍പ്പെട്ടത്.

ഇന്നലെ രാത്രി പന്ത്രണ്ടോടുകൂടിയാണ് അപകടം. കോഴിക്കോടേക്ക് പോകുകയായിരുന്ന കെ- സ്വിഫ്റ്റ് ബസിലേക്ക് കാര്‍ ഇടിച്ചുകയറുകയായിരുന്നു. കാറിലുണ്ടായിരുന്ന രണ്ടുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇരുവരുടെയും മൃതദേഹം ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കാര്‍ അമിതവേഗതയിലായിരുവെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നും പൊലീസ് പറയുന്നു.

Share this story