ചേന്ദമംഗലം കൊലപാതകം ; മൂന്ന് പേരെ അടിച്ചുകൊലപ്പെടുത്തിയിട്ടും പശ്ചാത്താപമില്ലെന്ന് പ്രതി റിതു

rithu
rithu

ജിതിന്‍ ബോസിന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയുണ്ട്. 

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവത്തില്‍ പശ്ചാത്താപമില്ലെന്ന് പ്രതി റിതു. ജിതിന്‍ ബോസ് കൊല്ലപ്പെടാത്തതില്‍ നിരാശയുണ്ടെന്നാണ് പ്രതി റിതു ജയന്‍ പൊലീസിനോട് പറഞ്ഞത്. പ്രതിയെ ഇന്ന് വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും. തിരിച്ചറിയല്‍ പരേഡും വൈദ്യ പരിശോധനയും പൂര്‍ത്തിയായിട്ടുണ്ട്. നാളെ റിതുവിന്റെ കസ്റ്റഡി അവസാനിക്കും. ജിതിന്‍ ബോസിന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയുണ്ട്. 

റിതുവിന് മാനസിക പ്രശ്‌നമില്ലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. മറ്റൊരു കേസില്‍ പ്രതി റിമാന്‍ഡില്‍ കഴിഞ്ഞിട്ടുണ്ട്. ചേന്ദമംഗലത്ത് ഒരു കുടുബത്തിലെ 3 പേരെയാണ് അതിക്രൂരമായി അടിച്ചു കൊലപ്പെടുത്തിയത്. വേണു, വിനിഷ, ഉഷ, ജിതിന്‍ എന്നിവരാണ് അതിക്രമത്തിനിരയായത്. ഇവരില്‍ വേണുവും ഉഷയും വിനീഷയും മരിച്ചു. ഗുരുതരമായി പരിക്കേറ്റ ജിതിന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കേസിലെ പ്രതി റിതു ജയന്‍ കൊടും ക്രിമിനലെന്നു പൊലീസ് വ്യക്തമാക്കുന്നു. നേരത്തെയും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട പ്രതി പൊലീസ് നിരീക്ഷണത്തിലായിരുന്നു. കൊല്ലപ്പെട്ട മൂന്ന് പേര്‍ക്കും തലയില്‍ മാരകമായി മുറിവേറ്റിരുന്നു. 

ഒരു നാടിനെയാകെ നടുക്കിയ കൂട്ടക്കൊലയാണ് ചേന്ദമംഗലത്ത് നടന്നത്. ഒരു മതിലിനപ്പുറം താമസിക്കുന്നയാള്‍ കുഞ്ഞുങ്ങളുടെ മുന്നില്‍ വെച്ച് അമ്മയെയും അപ്പൂപ്പനെയും അമ്മൂമയെയും തലക്കടിച്ചു കൊലപ്പെടുത്തി. അടിയേറ്റ അച്ഛന്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്. ക്രൂരകൃത്യത്തിനു ശേഷം പ്രതി പൊലീസിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു. സ്ഥിരം ക്രിമിനലും അഞ്ച് കേസുകളില്‍ പ്രതിയുമാണ് റിതു ജയന്‍.
 

Tags