ഇലന്തൂര്‍ നരബലി കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു

Narabali

കൊച്ചി: ഇലന്തൂര്‍ നരബലി കേസില്‍ തമിഴ്നാട് സ്വദേശിനി പദ്‍മയുടെ കൊലപാതകത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു .കൊച്ചി പൊലീസ് എറണാകുളം ജുഡീ. ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി 89 ആം ദിവസമാണ് കുറ്റപത്രം.

മുഖ്യപ്രതി ഷാഫിയടക്കം മൂന്ന് പ്രതികളുളള കേസിൽ 150 സാക്ഷികളാണുള്ളത്. ഷാഫിയെക്കൂടാതെ പാരമ്പര്യ ചികിത്സ നടത്തുന്ന ഇലന്തൂരിലെ ഭഗവൽ സിംഗ് ഇയാളുടെ ഭാര്യ ലൈല എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ. കൊലപാതകം, ഗൂഡാലോചന, തട്ടിക്കൊണ്ടുപോകൽ, തുടങ്ങി നിരവധി കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ ആപൂർവങ്ങളിൽ അപൂർ‍വമായ കേസാണെന്നും കുറ്റപത്രത്തിലുണ്ട്.

Share this story