ചാണ്ടി ഉമ്മനുംകൂടി ബി.ജെ.പി.യിലേക്കു വന്നാല്‍ നിലവിലെ പട്ടികയ്ക്ക് പൂര്‍ണത വരും : സി.കെ. പത്മനാഭന്‍

google news
ck


കണ്ണൂര്‍: ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനുംകൂടി ബി.ജെ.പി.യിലേക്കു വന്നാല്‍ നിലവിലെ പട്ടികയ്ക്ക് പൂര്‍ണത വരുമെന്ന് ബി.ജെ.പി. ദേശീയസമിതി അംഗം സി.കെ. പത്മനാഭന്‍.

”എ.കെ. ആന്റണിയുടെ മകന്‍ വന്നു. ലീഡര്‍ കെ. കരുണാകരന്റെ മകള്‍ വന്നു. ഇനി ഉമ്മന്‍ചാണ്ടിയുടെ മകന്‍കൂടി എത്തണം. അതു സംഭവിക്കാനുള്ള സാധ്യതയേറെയാണ്. ഈ പോക്കുപോയാല്‍ അതിനു സാധ്യതയില്ലേ? പരിവര്‍ത്തനം വന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയരംഗമാണ് മുന്നിലുള്ളത്” -കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പത്മജയോട് താന്‍ ഒരുതരത്തിലുള്ള നീരസവും പ്രകടിപ്പിച്ചിട്ടില്ല. അത് തെറ്റായി ചിത്രീകരിക്കപ്പെട്ടതാണ്. ലീഡറുമായി വളരെ നല്ല സൗഹൃദമുണ്ടായിരുന്ന ആളാണ് ഞാന്‍. അദ്ദേഹം പാര്‍ട്ടിയില്‍ നേരിട്ട ചതികള്‍, വഞ്ചന എന്നിവയെക്കുറിച്ചൊക്കെ തന്നോടുപറഞ്ഞിട്ടുണ്ടെന്നും സി.കെ. പത്മനാഭന്‍ പറഞ്ഞു.
 

Tags