അതിശക്തമായ മഴയ്ക്കു സാധ്യത: അഞ്ചു ജില്ലകളിൽ ഓറഞ്ച് അലർട്ട്
Jul 31, 2024, 16:20 IST
അതിശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് (ജൂലൈ 31) ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, ജില്ലകൾക്ക് മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.