ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലെ സ്ട്രോംഗ് റൂമുകൾ തുറന്നു

v vpat

തൃശൂർ: ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലെ സ്ട്രോംഗ് റൂമുകൾ തുറന്നു. നിരീക്ഷകൻ റിതേന്ദ്ര നാരായൺ ബസു റോയ് ചൗധരി, ചാലക്കുടി മണ്ഡലം വരണാധികാരി അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ആശ സി എബ്രഹാം, രാഷ്ട്രീയ കക്ഷി ഏജൻ്റുമാർ എന്നിവരുടെ സാന്നിധ്യത്തിലാണ് സ്ട്രോംഗ് റൂം തുറന്നത്. രാവിലെ കൃത്യം ആറിന് ആദ്യം പോസ്റ്റൽ ബാലറ്റുകൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോംഗ് റൂമാണ് ആദ്യം തുറന്നത്. 

സ്ട്രോംഗ് റൂം തുറന്ന ശേഷം വോട്ടിംഗ് യന്ത്രങ്ങൾ സുരക്ഷിതമാണെന്ന് ഏജൻ്റുമാരെ ബോധ്യപ്പെടുത്തി. തുടർന്ന് ലോഗ് ബുക്കിൽ രേഖപ്പെടുത്തുകയും നിരീക്ഷകനും വരണാധികാരിയും ഏജൻറുമാരും രജിസ്റ്ററിൽ ഒപ്പ് രേഖപ്പെടുത്തുകയും ചെയ്തു. തുടർന്ന് കൊടുങ്ങല്ലൂർ നിയമസഭാ മണ്ഡലത്തിലെയും ശേഷം കൈപ്പമംഗലം മണ്ഡലത്തിലെയും സ്ട്രോംഗ് റൂമുകൾ തുറന്നു.

Tags