വൈദ്യുതി പ്രതിസന്ധി നേരിടാന്‍ കേരളത്തിന് വൈദ്യുതി അനുവദിച്ച് കേന്ദ്രം
വൈദ്യുതി പ്രതിസന്ധി നേരിടുന്ന കേരളത്തിന് 177 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കി കേന്ദ്ര ഊര്‍ജ മന്ത്രാലയം. വൈദ്യുതി പ്രതിസന്ധി നേരിടാന്‍ 300 മെഗാവാട്ട് വൈദ്യുതിയാണ് കേരളം ആവശ്യപ്പെട്ടത്. ഇതു പരിഗണിച്ചാണ് ഇപ്പോള്‍ 177 മെഗാവാട്ട് വൈദ്യുതി അനുവദിച്ചത്. ഒക്ടോബര്‍ ഒന്ന് മുതല്‍ 2025 മാര്‍ച്ച് 31 വരെ വൈദ്യുതി ലഭ്യമാവും.
യൂണിറ്റിന് അഞ്ച് രൂപയില്‍ താഴെ വൈകീട്ട് ആറ് മുതല്‍ 11 വരെയുള്ള പീക്ക് മണിക്കൂറുകളിലുള്‍പ്പെടെ വൈദ്യുതി ലഭിക്കും. പവര്‍ എക്സ്ചേഞ്ചുകളില്‍ നിന്ന് വാങ്ങുന്നതിനെക്കാള്‍ വളരെ കുറഞ്ഞ നിരക്കാണിത്. ഹ്രസ്വകാല കരാറുകള്‍ പ്രകാരം കേരളത്തിന് ലഭിക്കുന്ന വൈദ്യുതിക്ക് യൂണിറ്റിന് 7.50 രൂപയോളം വില വരുന്നുണ്ട്.
നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്റെ ബാര്‍ഹ് 1, 2 നിലയങ്ങളില്‍ നിന്നാണ് യഥാക്രമം 80 മെഗാവാട്ട്, 97 മെഗാവാട്ട് വീതം വൈദ്യുതി ലഭ്യമാക്കുക.