സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

heavy-rain

തിരുവനന്തപുരം:  സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഞായറാഴ്ച  അതിശക്തമായ മഴയും മറ്റുദിവസങ്ങളില്‍ ശക്തമായ മഴയും ലഭിക്കാന്‍ സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. 

തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും ശ്രീലങ്കക്കും മുകളിലായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. ഈ ചക്രവാതച്ചുഴിയില്‍ നിന്ന് ലക്ഷദ്വീപിലേക്ക് ന്യൂനമര്‍ദ്ദ പാത്തിയും നിലനില്‍ക്കുന്നു. 

തെക്കന്‍ കര്‍ണാടകയ്ക്ക് മുകളില്‍ നിന്ന് വിദര്‍ഭയിലേക്കും ഒരു ന്യൂനമര്‍ദ്ദപാത്തി രൂപപെട്ടിട്ടുണ്ട്. ഇതിന്റെ സ്വാധീന ഫലത്തിലാണ് സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് മൂന്ന് ജില്ലകളിലും നാളെ ആറ് ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 

ഞായറാഴ്ച വരെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നിലനില്‍ക്കുന്നുണ്ട്. ഞായറാഴ്ച ചില ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആണ് പ്രഖ്യാപിച്ചതെങ്കിലും ഓറഞ്ച് അലര്‍ട്ടിന് സമാനമായ മഴ സാധ്യതയാണ് ഇവിടങ്ങളിലുള്ളത്.
 

Tags