വൈ​ദ്യു​തി മേ​ഖ​ല സ്വ​കാ​ര്യ​ വ​ത്ക​രി​ക്കാനുള്ള കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​ല​പാ​ടു​ക​ൾ​ക്കെ​തി​രെ ബ​ഹു​ജ​ന, തൊ​ഴി​ലാ​ളി പ്ര​ക്ഷോ​ഭ​ങ്ങ​ൾ ശ​ക്തി​പ്പെ​ടുത്തണം : മ​ന്ത്രി വി ​അ​ബ്ദു​റ​ഹിമാൻ

google news
v abdurahiman

തി​രൂ​ർ: വൈ​ദ്യു​തി മേ​ഖ​ല അ​ട​ക്ക​മു​ള്ള രാ​ജ്യ​ത്തെ ത​ന്ത്ര പ്ര​ധാ​ന​മാ​യ പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ൾ സ്വ​കാ​ര്യ-​കോ​ർ​പ​റേ​റ്റു​ക​ൾ​ക്ക് തീ​റെ​ഴു​തു​ക​യും ഇ​ന്ത്യ​യു​ടെ ഫെ​ഡ​റ​ൽ സം​വി​ധാ​നം ത​ക​ർ​ത്ത് കേ​ര​ള​മ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് സാ​മ്പ​ത്തി​ക ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​ല​പാ​ടു​ക​ൾ​ക്കെ​തി​രെ ബ​ഹു​ജ​ന, തൊ​ഴി​ലാ​ളി പ്ര​ക്ഷോ​ഭ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്ന്‌ മ​ന്ത്രി വി. ​അ​ബ്ദു​റ​ഹിമാൻ പ​റ​ഞ്ഞു. കെ.​എ​സ്.​ഇ.​ബി വ​ർ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (സി.​ഐ.​ടി.​യു) തി​രൂ​ർ ഡി​വി​ഷ​ൻ​ത​ല കു​ടും​ബ സം​ഗ​മം പ​ച്ചാ​ട്ടി​രി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ഡി​വി​ഷ​ൻ പ്ര​സി​ഡ​ന്റ്‌ കെ.​പി. നൗ​ഷാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​ഐ.​ടി.​യു ജി​ല്ല സെ​ക്ര​ട്ട​റി അ​ഡ്വ. യു. ​സൈ​നു​ദ്ദീ​ൻ, വ​ർ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ജോ​യ​ന്റ് സെ​ക്ര​ട്ട​റി വി. ​ര​മേ​ശ്‌, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ്‌ കെ. ​ഗീ​ത, ടി.​കെ. ഷാ​ജ​ൻ, ടി.​പി. ജി​തേ​ഷ്, പി. ​പ്ര​ദീ​പ് കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഡി​വി​ഷ​ൻ സെ​ക്ര​ട്ട​റി കെ. ​അം​ജ​ത് സ്വാ​ഗ​ത​വും എ​സ്. ഗ​ണേ​ശ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. അ​സി. എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​റാ​യി സ​ർ​വി​സി​ൽ​നി​ന്ന് വി​ര​മി​ച്ച എം.​ബി. സു​ന​ന്ദി​ന് മ​ന്ത്രി ഉ​പ​ഹാ​രം ന​ൽ​കി. അം​ഗ​ങ്ങ​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.

Tags