സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു

google news
students

ദില്ലി: സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 93.12 ആണ് വിജയശതമാനം. 99.91 ശതമാനമുള്ള തിരുവനന്തപുരം മേഖലയാണ് ഒന്നാമത്. ആൺകുട്ടികൾ 94.25ശതമാനവും പെൺകുട്ടികൾ 93.27 ശതമാനവും വിജയം നേടി.

രാവിലെ സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചിരുന്നു. 87.33 ശതമാനം വിജയമാണ് ഇക്കുറി പരീക്ഷാ ഫലത്തിൽ ഉണ്ടായത്. കഴിഞ്ഞ വർഷത്തേക്കാൾ 5 ശതമാനം കുറവാണ് ഇത്തവണത്തെ വിജയശതമാനം. തിരുവനന്തപുരമാണ് മേഖലകളിൽ ഏറ്റവും മികച്ച വിജയം നേടി ഒന്നാമതെത്തിയത്. 99.91 ശതമാനമാണ് തിരുവനന്തപുരം മേഖലയുടെ വിജയ ശതമാനം. പെൺകുട്ടികളിൽ 90.68 ശതമാനം പേർ വിജയം നേടി. 84.67 % വിജയമാണ് ആൺകുട്ടികൾ കരസ്ഥമാക്കിയത്. സി ബി എസ് ഇ റിസൾട്സ്, ഡിജിലോക്കർ, റിസൾട്സ് എന്നീ സർക്കാർ വെബ്സൈറ്റുകൾ വഴി വിദ്യാർത്ഥികൾക്ക് പരീക്ഷാ ഫലം അറിയാനാവും. 16 ലക്ഷം വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്.

Tags