സിബിഐ പുനരന്വേഷണ റിപ്പോര്‍ട്ട്; ബാലഭാസ്‌കറിന്റെ പിതാവ് കോടതിയിലേയ്ക്ക്
Dec 1, 2024, 08:50 IST
റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.
വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ദുരൂഹമരണത്തിലെ സിബിഐ പുനരന്വേഷണ റിപ്പോര്‍ട്ടിന് എതിരെ ബാലഭാസ്‌കറിന്റെ പിതാവ് കെ സി ഉണ്ണി കോടതിയിലേക്ക്. അന്വേഷണം നടത്താതെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നാണ് കെ സി ഉണ്ണിയുടെ അഭിഭാഷകന്‍ അഡ്വക്കേറ്റ് രാമന്‍ കര്‍ത്ത ആരോപിക്കുന്നത്. റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.
ആയിരത്തോളം രേഖകള്‍ സിബിഐ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. അന്വേഷണത്തില്‍ പിഴവുകള്‍ ഉണ്ടെന്ന് രാമന്‍ കര്‍ത്ത വ്യക്തമാക്കി. പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും കെ സി ഉണ്ണിയുടെ അഭിഭാഷകന്‍ അറിയിച്ചു.