വിജയം ആഘോഷിക്കാന്‍ പിടിയും കോഴിക്കറിയും ; ഇത്രയും ആവേശം വേണോയെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫ്രാന്‍സിസ് ജോര്‍ജ്ജ്

francis george

പിറവത്ത് പാര്‍ട്ടി പ്രവര്‍ത്തകര്‍ വിജയം ആഘോഷിക്കാന്‍ പിടിയും കോഴിക്കറിയും തയ്യാറാക്കിയതിനെ വിമര്‍ശിച്ച് കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫ്രാന്‍സിസ് ജോര്‍ജ്ജ്. ഇത്രയും ആവേശം വേണ്ട, താന്‍ ആരോടും പിടിയും കോഴിക്കറിയും ഉണ്ടാക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും മിതത്വം പാലിക്കണമെന്നും ഫ്രാന്‍സിസ് ജോര്‍ജ്ജ് പറഞ്ഞു.

എന്നാല്‍, തയ്യാറാക്കിയ പിടിയും കോഴിക്കറിയും പാഴാകുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു. കോട്ടയത്ത് വോട്ടെണ്ണല്‍ കേന്ദ്രത്തിനടുത്തുള്ള യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ എത്തിയപ്പോഴായിരുന്നു അദ്ദഹം പ്രതികരിച്ചത്.

Tags