എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിനെ തടഞ്ഞ എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു

krishnakumar
krishnakumar

കൊല്ലം: ചന്ദനത്തോപ്പ് ഐടിഐയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിനെ തടഞ്ഞ എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു.  സ്ഥാനാർത്ഥിയെ തടഞ്ഞതിന് പിന്നാലെ എബിവിപി പ്രവർത്തകരും എസ് എഫ് ഐപ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായിരുന്നു.

എബിവിപിയുടേയും എൻഡിഎ മണ്ഡലം കമ്മിറ്റിയുടേയും പരാതിയിലാണ് എസ്എഫ്ഐ പ്രവർത്തകരായ ഏഴു പേർക്കെതിരെ കേസെടുത്തത്. ആയുധം കൊണ്ടുള്ള ആക്രമണം, മർദ്ദനം, മുറിവേൽപ്പിക്കൽ, അന്യായമായി സംഘം ചേരൽ, തടഞ്ഞു നിർത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.