കുറവിലങ്ങാട് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; ഭർത്താവ് അറസ്റ്റില്‍

google news
ccused
 കഴിഞ്ഞ ദിവസം  ഇയാൾ തന്റെ ഭാര്യയുടെ അനിയത്തിയുടെ വീട്ടിലെത്തി

കോട്ടയം: കുറവിലങ്ങാട് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.വടയാർ മിഠായിക്കുന്നം പൊതി ഭാഗത്ത് ചാമക്കാലയിൽ വീട്ടിൽ ബിജു എന്ന് വിളിക്കുന്ന ബിനൂബ് തോമസ്  എന്നയാളെയാണ് കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.

 കഴിഞ്ഞ ദിവസം  ഇയാൾ തന്റെ ഭാര്യയുടെ അനിയത്തിയുടെ വീട്ടിലെത്തി ഇവിടെവച്ച്  ഭാര്യയുമായി കുടുംബപരമായ പ്രശ്നത്തിന്റെ പേരിൽ വാക്കുതർക്കമുണ്ടായി.

 തുടർന്ന്  തന്റെ കയ്യിൽ കരുതിയിരുന്ന കത്തി കൊണ്ട്  ഭാര്യയുടെ തലയിൽ വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

Tags