കണ്ണൂരില്‍ കോണ്‍ഗ്രസ് ഓഫീസ് അക്രമിച്ച കേസ്; ഒരാള്‍ അറസ്റ്റില്‍

In Kannur, the office of the Congress booth committee, which was to be inaugurated by K Sudhakaran, was doused with petrol and set on fire
In Kannur, the office of the Congress booth committee, which was to be inaugurated by K Sudhakaran, was doused with petrol and set on fire

സിസിടിവി ക്യാമറകള്‍ അടിച്ചു തകര്‍ത്ത നിലയിലായിരുന്നു.

കണ്ണൂര്‍ പിണറായില്‍ കോണ്‍ഗ്രസ് ഓഫീസ് അക്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. വെണ്ടുട്ടായി കനാല്‍ക്കര സ്വദേശി വിബിന്‍ രാജാണ് അറസ്റ്റിലായത്. വേണ്ടുട്ടായിയിലെ കോണ്‍ഗ്രസ് ഓഫീസാണ് ആക്രമിക്കപ്പെട്ടത്. 

സിസിടിവി ക്യാമറകള്‍ അടിച്ചു തകര്‍ത്ത നിലയിലായിരുന്നു. ഉദ്ഘാടനം ചെയ്യാനിരുന്ന ഓഫീസായിരുന്നു ആക്രമിച്ചത്.

പ്രിയദര്‍ശിനി സ്മാരക മന്ദിരം ആന്‍ഡ് സിവി കുഞ്ഞിക്കണ്ണന്‍ സ്മാരക റീഡിങ് റൂം കെട്ടിടമാണ് ശനിയാഴ്ച പുലര്‍ച്ചെ തകര്‍ത്ത്. ജനല്‍ച്ചില്ലുകള്‍ തകര്‍ത്ത് വാതിലിന് തീയിട്ടിരുന്നു. എന്നാല്‍ തീ കാര്യമായി പടര്‍ന്നില്ല. ഉദ്ഘാടനത്തോടനുബന്ധിച്ച് കെട്ടിയ തോരണങ്ങളും നശിപ്പിച്ച നിലയിലായിരുന്നു. സംഭവത്തിന് പിന്നില്‍ സിപിഐഎം ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

Tags