സിദ്ദിഖിനെതിരായ കേസ്; മസ്‌കറ്റ് ഹോട്ടലില്‍ പരാതിക്കാരിയുമായി എത്തി തെളിവെടുപ്പ് നടത്തി പൊലീസ്

ഉദ്ഘാടനത്തിന് വിളിക്കുന്നവരോട് ഒരു നിബന്ധന വയ്ക്കാറുണ്ടെന്ന് നടന്‍ സിദ്ദിഖ്
ഉദ്ഘാടനത്തിന് വിളിക്കുന്നവരോട് ഒരു നിബന്ധന വയ്ക്കാറുണ്ടെന്ന് നടന്‍ സിദ്ദിഖ്

നടന്‍ സിദ്ദിഖിനെതിരെ യുവനടി നല്‍കിയ പീഡനപരാതിയില്‍ തെളിവെടുപ്പ് നടത്തി. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്. പരാതിക്കാരിയായ നടിയുമായി എത്തിയാണ് തെളിവെടുപ്പ്. പീഡനം നടന്ന മുറി നടി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കാണിച്ചു കൊടുത്തു. 101 ഡി എന്ന മുറിയിലായിരുന്നു 2016 ജനുവരിയില്‍ സിദ്ദിഖ് താമസിച്ചതെന്ന് പൊലീസ് കണ്ടെത്തി. 

പരാതിയില്‍ ആരോപിക്കുന്ന ദിവസം സിദ്ദിഖ് ഹോട്ടലില്‍ തന്നെ ഉണ്ടായിരുന്നുവെന്ന തെളിവ് ലഭിച്ചിരുന്നു. മസ്‌ക്കറ്റ് ഹോട്ടലിലെ രജിസ്റ്ററില്‍ സിദ്ദിഖിന്റെ പേരുള്ളതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

അതേസമയം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് സിദ്ദിഖിന് പൊലീസ് നോട്ടീസ് നല്‍കും. കോടതിയില്‍ രേഖപ്പെടുത്തിയ യുവനടിയുടെ രഹസ്യമൊഴി ലഭിച്ചാലുടന്‍ ചോദ്യം ചെയ്യാനാണ് തീരുമാനം

Tags