ആലത്തൂര്‍ കാളപൂട്ട് മത്സരത്തിനെതിരെ കേസ്
Sep 24, 2024, 22:31 IST
നിയമവിരുദ്ധമായി കാളയോട്ടത്തിനായി മൃഗങ്ങളെ ഉപദ്രവിച്ചു, കാണികളെ അപകടത്തിലാക്കുന്ന രീതിയില്‍ പരിപാടി സംഘടിപ്പിച്ചു എന്നാണ് പരാതി.
പാലക്കാട്: ആലത്തൂര്‍ ചിതലിയിലെ കാളപൂട്ട് മത്സരത്തിനെതിരെ കേസെടുത്ത് പോലിസ്. ആലത്തൂര്‍ തോണിപ്പാടത്ത് നടത്തിയ കാളപൂട്ടിനെതിരെയാണ് കേസ്. പീപ്പിള്‍ ഫോര്‍ ദ എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് ആനിമല്‍സ് ഇന്ത്യ എന്ന സംഘടനയുടെ പരാതിയിലാണ് നടപടി.
കാളയോട്ടം കമ്മിറ്റി ഭാരവാഹികള്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന ആറു പേര്‍ക്കെതിരെയാണ് ആലത്തൂര്‍ പോലീസ് കേസെടുത്തത്. നിയമവിരുദ്ധമായി കാളയോട്ടത്തിനായി മൃഗങ്ങളെ ഉപദ്രവിച്ചു, കാണികളെ അപകടത്തിലാക്കുന്ന രീതിയില്‍ പരിപാടി സംഘടിപ്പിച്ചു എന്നാണ് പരാതി. കേസില്‍ നടപടികളുമായി മുന്നോട്ടു പോകുമെന്ന് ആലത്തൂര്‍ പോലീസ് അറിയിച്ചു.